• admin

  • July 3 , 2021

തിരുവനന്തപുരം :

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യമേഖലയ്ക്ക് നിയന്ത്രണമുണ്ടാകില്ല. ആരാധനായലങ്ങളില്‍ പ്രവേശനാനുമതി ഉണ്ടായിരിക്കും. രോഗസ്ഥിരീകരണ നിരക്ക് 12 ശതമാനത്തിൽ താഴെയുള്ള മേഖലകളില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് 15 പേര്‍ക്ക് വീതം പ്രാര്‍ഥനയില്‍ പങ്കെടുക്കാം. ആരാധനാലങ്ങളിലേക്ക് പോകുന്നവരെ തടയരുതെന്ന് പൊലീസിന് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. പൊതുഗതാഗതം പരിമിതമായി നിരത്തിലിറങ്ങും. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പാഴ്സല്‍ അനുവദിച്ചിട്ടുണ്ട്.