മലപ്പുറം :
സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചുമാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍ ജനുവരി 26 ന് വഖഫ് സ്ഥാപനങ്ങളില്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കണമെന്ന് വഖഫ് ബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
രാവിലെ എട്ടരയ്ക്ക് പ്രാര്‍ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തലും ഭരണഘടനയുടെ ആമുഖം വായിക്കലും നടന്നു.
പൂക്കോട്ടൂര്‍ ജുമാ മസ്ജിദില്‍ എസ്.വൈ.എസ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പതാക ഉയര്‍ത്തി. മാറുന്ന ഭരണാധികാരികള്‍ക്ക് അനുസരിച്ച് രാജ്യത്തിന് മാറാനാകില്ലെന്ന് കാണിക്കാനും ഏകാധിപത്യ പ്രവണതയ്ക്കെതിരെയുമാണ് ഈ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പള്ളികളിലും നിരവധിപേരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി