പുൽപ്പള്ളി : സംസാരിക്കുന്ന സാന്താക്ലോസിനെ നിർമ്മിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം വിദ്യാർത്ഥികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും, നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെയാണ് വിദ്യാർഥികളും, അധ്യാപകരും ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കോളേജ് പ്രിൻസിപ്പൽ : ഡോക്ടർ. അനിൽകുമാർ.കെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കോളേജ് സി.ഇ.ഒ ഫാദർ.വർഗീസ് കൊല്ലമാവുടി, സ്റ്റാഫ് സെക്രട്ടറി: അബ്ദുൽ ബാരി എന്നിവർ സന്നിഹിതരായിരുന്നു. ടോക്കിംഗ് സാന്റയെ നിർമ്മിച്ച വിദ്യാർത്ഥികളെയും, അധ്യാപകരെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു. വിദ്യാർത്ഥികളായ അക്ഷയ് ധൻ ജോഷി, സച്ചിന്ത് പി.കെ, അധ്യാപകരായ ഡോക്ടർ.ജോബിൻ ജോയ്, ജിബിൻ വർഗീസ്, ലിതിൻ മാത്യു, റോബിൻ മാത്യു, ദീപ്തി പി. എസ്, ക്രിസ്റ്റീന ജോസഫ് എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. സാന്റക്ക് ശബ്ദം നൽകിയത് ജേർണലിസം വിദ്യാർത്ഥിയായ വിഷ്ണു രാജനാണ്. സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി.ഹരിശങ്കർ കെ.പി സാങ്കേതിക സഹായം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി