മൗണ്ട് മൗംഗനൂയി :
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 34 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് പിന്നിട്ടു. ഇന്ത്യക്കായി ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും അര്‍ധ സെഞ്ചുറി കണ്ടെത്തി. 63 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെ ശ്രേയസ് 62 റണ്‍സ് നേടി. 62 റണ്‍സോടെ കെ.എല്‍ രാഹുല്‍ ക്രീസില്‍ തുടരുകയാണ്. മനീഷ് പാണ്ഡെയാണ് രാഹുലിനൊപ്പം ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് ജോഡി ഒരിക്കല്‍ കൂടി പരാജയമായി. എട്ടു റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. പിന്നാലെ 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു.
പിന്നീട് പൃഥ്വി ഷായും ശ്രേയസ് അയ്യരും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ പിന്നീട് രാഹുലിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് ന്യൂസീലന്‍ഡ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തില്‍ ആശ്വാസജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി