തിരുവനന്തപുരം : കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന ശ്രുതി പാഠം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌ക്കൂളില്‍ എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. കെ.പ്രസാദ് പാഠപുസ്തകം വായിച്ച് റിക്കോര്‍ഡ് ചെയ്ത് ശ്രുതിപാഠത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ശബ്ദദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സ്‌കൂളുകളില്‍ ശബ്ദദാന ക്യാമ്പുകള്‍ നടത്തുന്നതിനും അനുബന്ധ വായനാ പുസ്തകങ്ങള്‍ കുട്ടികളുടെ സഹായത്തോടെ നിര്‍മ്മിക്കുന്നതിനും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറവുമായി യോജിച്ചാണ് എസ്.സി.ഇ.ആര്‍.ടി പദ്ധതി നടപ്പാക്കുന്നത്. ആദ്യ ശബ്ദദാന ക്യാമ്പില്‍ സ്‌കൗട്ട്‌സ് & ഗൈഡ്‌സിലെ കുട്ടികളാണ് പങ്കെടുത്തത്. പത്തു കുട്ടികളെ ശ്രുതി പാഠം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു. ഓഡിയോപുസ്തകം അടുത്ത അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രസിദ്ധീകരിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി