: ശൈത്യകാലമെത്തിയതോടെ ജലദോഷം പിടിച്ചേക്കുമെന്ന് ഭയന്ന് പലരും തണുത്ത വെളളം, ഐസ്‌ക്രീം എന്നിവയെല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. ചിലരാകട്ടെ ചില പഴവര്‍ഗങ്ങള്‍ തന്നെ വേണ്ടെന്നു വയ്ക്കാറുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമാണ് ജലദോഷം പിടികൂടുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഈ സീസണില്‍ ഒഴിച്ചു കൂടാനാവാത്തൊരു പഴവര്‍ഗമാണ് ഓറഞ്ച്. എന്നാല്‍ ഇപ്പോള്‍ ഓറഞ്ച് കഴിക്കാമോയെന്നു ചിലര്‍ക്കൊക്കെ സംശയമുണ്ട്. ഓറഞ്ചില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ശൈത്യകാല രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ടാണ് നല്ല ആരോഗ്യത്തിന് ഒരു ദിവസം കുറഞ്ഞത് ഒരു ഓറഞ്ചെങ്കിലും കഴിക്കണമെന്ന് പറയുന്നത്. ഓറഞ്ചിന്റെ ഗുണങ്ങള്‍ ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഓറഞ്ച്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ പതിവായി ഓറഞ്ച് കഴിക്കുക. ഇതിലൂടെ ഒന്നോ രണ്ടോ കിലോ വളരെ എളുപ്പത്തില്‍ കുറയ്ക്കാനാവും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പ് ശമിപ്പിക്കുകയും അമിതഭക്ഷണം തടയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഓറഞ്ചിലെ നാരുകള്‍ ദഹനവ്യവസ്ഥയ്ക്കും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ നാരുകള്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകള്‍ സഹായിക്കുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടും. കാല്‍സ്യത്താല്‍ സമ്പന്നമായ ഓറഞ്ച് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ശരീരത്തിലെ വെളുത്ത കോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിലെ കഫം പുറന്തള്ളുന്നു, അതേസമയം വിറ്റാമിന്‍ സി കഫം വര്‍ധിക്കുന്നത് തടയുന്നു. അതിനാല്‍, ഓറഞ്ച് പതിവായി കഴിക്കുന്നത് വൈറല്‍ അണുബാധയെ അകറ്റിനിര്‍ത്തും. വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ദിവസവും ഓറഞ്ച് കഴിക്കുക.ഓറഞ്ച് പതിവായി കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി