വെള്ളമുണ്ട : തെളിനീരൊഴുകും നവ കേരളം,ശുചിത്വമുള്ള നാട്ടിൻപുറം എന്നീ സന്ദേശങ്ങളുയർത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ, കുടുംബശ്രീ ഹരിത കർമ്മസേന എന്നിവരെ സഹകരിപ്പിച്ച് സംഘടിപ്പിച്ച ദ്വിദിന ശുചിത്വ സന്ദേശ യാത്ര സമാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി ബാലകൃഷ്ണൻ്റെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്. ജാഥയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.സൽമത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. ജംഷീർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷൈജി ഷിബു, പി.എ.അസീസ്,എം.ലതിക, കെ നിസാർ.,അബ്ദുള്ള കണിയാങ്കണ്ടി,സ്മിത ജോയ്,ശാരദ അത്തിമറ്റം,പി.രാധ,വിജേഷ് പുല്ലോറ,പി.തോമസ്,റംല മുഹമ്മദ്, ജെ.എച്ച്.ഐ സന്തോഷ്,കെ.പി.ചിത്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ ജാഥ വൻ വിജയമാക്കി തീർത്ത പഞ്ചായത്ത് ഭരണസമിതിക്കുള്ള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ജാഥാ ക്യാപ്റ്റൻ സുധി രാധാകൃഷ്ണന് ജുനൈദ് കൈപ്പാണി കൈമാറി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി