• admin

  • February 26 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹിയില്‍ കലാപം രൂക്ഷമാകുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയുടെ കേന്ദ്രമെന്നും എല്ലായ്‌പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തിയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പോലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.