• admin

  • January 6 , 2020

: ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 13ന് സുപ്രീംകോടതി പരിഗണിക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ ഉന്നയിച്ച ചോദ്യങ്ങളാകും ഒമ്പതംഹ ബെഞ്ച് പരിശോധിക്കുന്നത്. മതപരമായ ആചാരങ്ങളുടെ അനിവാര്യത, ഭരണഘടനാ ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ചിന്റെ അവസാന പട്ടിക രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. ഭരണഘടനാപരമായി യുവതികള്‍ക്ക് നല്‍കുന്ന അവകാശത്തെ ലംഘിക്കുന്നുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക. ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബര്‍ 14 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 2018 സെപ്റ്റംബര്‍ 28 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെയാണ് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.