: കാക്കനാട്: വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കാര്യക്ഷമമായി പൂർത്തിയാക്കണമെന്ന് വോട്ടർ പട്ടികാ നിരീക്ഷകൻ പി.വേണുഗോപാൽ നിർദ്ദേശിച്ചു. ജില്ലയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള കന്നി വോട്ടർമാരുടെ അപേക്ഷകൾ വളരെ കുറവാണ്. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പരിശോധിക്കണം. ഇതിനാവശ്യമായ പ്രചാരണ പരിപാടികൾ നടത്തണം. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ കൂടുതലായി തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കൊണ്ട് വരണം. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾ , പ്രായമേറിയവർ എന്നിവരെ കുടുതലായി പരിഗണിക്കണം. വോട്ടർമാരെ ചേർക്കുന്നതിനായി പ്രത്യേക പ്രചാരണം നടത്തണം. ഇതിനായി വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ പ്രവർത്തനങ്ങൾ സജീവമാക്കും. ബൂത്ത് ലെവൽ ഏജൻറുമാരില്ലാത്തിടത്ത് ഏജന്റുമാരെ വക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. ഇത് പിന്നീട് പരാതികൾ ഉണ്ടാകാതിരിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ. രേണു എന്നിവരും ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി