• admin

  • June 19 , 2021

വെള്ളമുണ്ട : വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ മുഹമ്മദ് റഫ് നാസ് മക്കിയാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി എവുലിൻ അന്ന ഷിബു പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ പി.കെ. സുധ ,സീനിയർ അസിസ്റ്റൻ്റ് ഷീജ നാപ്പള്ളി, സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ഷൈജ ,വി.കെ. പ്രസാദ്, ടി. അബ്ദുൾ സലാം, പി.എസ്. ശ്രീജ, കെ.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരം, പുസ്ത കസ്വാദനം, വായനാമത്സരം, 'കാർഡ് നിർമ്മാണം, കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.