• admin

  • February 14 , 2020

തൃക്കൈപ്പറ്റ : പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വസന്തകുമാറിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജന്മനാട്. ഒന്നാം ചരമ വാര്‍ഷികത്തില്‍ നൂറു കണക്കിനാളുകളാണ് വയനാട് തൃക്കൈപ്പറ്റയിലെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. തൃക്കൈപ്പറ്റയിലെ കുടുംബ വീടിനടുത്തുള്ള സ്മൃതി മണ്ഡപത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പുഷ്പാര്‍ച്ചന നടത്തി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സി.ആര്‍ പി എഫ് മേജര്‍ വാഞ്ചീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വസന്ത് കുമാറിന്റെ വിധവ ഷീനയും മക്കളും മറ്റ് കുടുംബാംഗങ്ങളും എത്തിയിരുന്നു. 2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് തൃക്കൈപ്പറ്റ സ്വദേശി വസന്ത് കുമാര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയത്.