വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ;മാറ്റം വേഗത്തിലാക്കാൻ നടപടി

തിരുവനന്തപുരം : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (Piped Natural Gas – PNG) ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി.ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ (Energy Transition) വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി,പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ ഓഗസ്റ്റ് 21-ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുൻപ് പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.ഖത്തർ,സൗദി അറേബ്യ,യുഎഇ,കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എൽപിജി വിതരണം ബാധിക്കപ്പെട്ടിരുന്നു.എന്നാൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നതിനാൽ പിഎൻജി വിതരണത്തെ ഇത്തരം പ്രതിസന്ധികൾ ബാധിച്ചിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026, എൽപിജി കൺട്രോൾ ഓർഡർ എന്നിവ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.പിഎൻജി സൗകര്യമുള്ള സ്ഥലങ്ങളിൽ നോട്ടീസ് നൽകിയിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി വിതരണം നിർത്തിവെക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പ്രദേശത്തും പിഎൻജി കോർഡിനേഷൻ കമ്മിറ്റി (PCC) രൂപീകരിക്കാനും ജില്ലാതലത്തിൽ ഡിസ്ട്രിക്റ്റ് സപ്ലൈ ഓഫീസറുടെ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *