• admin

  • January 16 , 2020

ടെഹ്റാന്‍ : വിദേശ ശക്തികള്‍ എത്രയും പെട്ടെന്ന് അവരുടെ സൈന്യത്തെ തിരിച്ച് വിളിച്ചില്ലെങ്കില്‍ അത് അപകടമായേക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. 'ഇന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ അപകടത്തില്‍, നാളെ യൂറോപ്യന്‍ പട്ടാളക്കാരായേക്കാം അപകടത്തില്‍'', റൂഹാനി പറഞ്ഞു. യു.എസുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ റൂഹാനി ആദ്യമായാണ് യൂറോപ്യന്‍ രാജ്യങ്ങളെ വെല്ലുവിളിക്കുന്നത്. ടെഹ്‌റാനില്‍ യുക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാകുകയാണ്.