മാനന്തവാടി : പയ്യമ്പള്ളി സെന്റ് കാതറിൻസ്ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും വായനാ വാരാഘോഷ സമാപനവും ഇന്റലിജിൻസ് എസ്. പി പ്രിൻസ് അബ്രഹാം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ സുനിൽ വട്ടുകുന്നേൽ അധ്യക്ഷൻ ആയിരുന്നു.നാഗ്പൂർ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസറും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ഡോ.ഗ്രിഗറി ഇളയിടം മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ ഷിബു ജോർജ് എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ എസ് എസ് എൽ സി, എൽ എസ് എസ്, യു. എസ്. എസ്, സംസ്‌കൃതം സ്കോളർഷിപ്, മാത്‍സ് ടാലെന്റ് സെർച് എക്സാം എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഹെഡ്മാസ്റ്റർ ഷാജു പി. എ, പി ടി എ പ്രസിഡന്റ് ബൈജു ജോർജ്, എം പി ടി എ പ്രസിഡന്റ് നിഷ ജോർജ്, സ്റ്റാഫ് സെക്രട്ടറി ശശി എ കെ, റിൻഷ റെജി എന്നിവർ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി