• admin

  • October 6 , 2020

ദോഹ : മലയാളം പോഡ്കാസ്റ്റിലൂടെ ശ്രദ്ധ നേടിയ വിജയമന്ത്രങ്ങള്‍ ഇനി ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായിയായ റേഡിയോ മലയാളം 98.6 എഫ്.എമ്മിലും. ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി ബന്ന ചേന്ദമംഗല്ലൂര്‍ ശബ്ദം നല്‍കിയ മോട്ടിവവേഷണല്‍ പ്രോഗ്രാമായ വിജയമന്ത്രങ്ങള്‍ നാളെ മുതല്‍ നിത്യവും രാവിലെ 5.30 നുള്ള ശുഭദിനം പരിപാടിയുടെ ഭാഗമായി സംപ്രേഷണം ചെയ്യുമെന്ന് സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ അറിയിച്ചു. വിവിധ വിഷയങ്ങളിലുള്ള സന്ദേശപ്രധാനമായ മോട്ടിവേഷനുകളാണ് വിജയമന്ത്രങ്ങള്‍. എല്ലാ ശ്രോതാക്കള്‍ക്കും രാവിലെ തന്നെ പോസിറ്റീവ് എനര്‍ജി നല്‍കുന്ന സവിശേഷമായ പരിപാടിയാകും വിജയമന്ത്രങ്ങള്‍.