• admin

  • July 1 , 2020

: ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് ആപ്പുകളുടെ വരുമാനത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണി ആയിരിക്കുകയാണ്. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് സെപ്റ്റംബറോടെ ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ വരുമാനം കൊയ്യാന്‍ ലക്ഷ്യം ഇട്ടിരുന്നു. 2019 ഒക്ടോബര്‍, ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 25 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ടിക് ടോക് വരുമാനം നേടിയത്. ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനം 100 കോടി രൂപയായി ഉയര്‍ത്താന്‍ കമ്പനി പദ്ധതി ഇട്ടിരുന്ന പശ്ചാത്തലത്തില്‍ ആണ് അപ്രതീക്ഷിത വിലക്ക് എത്തിയത്. ഇന്ത്യയുടെ അപ്രതീക്ഷിത ആപ്പ് നിരോധനം ടിക് ടോക്കിന്റെ മൊത്തം വരുമാനത്തെ ബാധിയ്ക്കും. ആപ്പിന് ഏറ്റവും അധികം ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ് എന്നതാണ് കാരണം. 2019 ജൂണില്‍ 12 കോടി ഉപഭോക്താക്കള്‍ ആണ് ടിക്ക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.