• admin

  • June 26 , 2020

ന്യൂഡൽഹി : കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പുതിയ പാർട്ടി രൂപം കൊണ്ടു. തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ദ​റാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ സെ​ക്യു​ല​ര്‍ പാ​ര്‍ട്ടി​യു​ടെ (ഐ​സി​എ​സ്പി) കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗം വി.​വി. അ​ഗ​സ്റ്റി​നെ നി​യ​മി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ക്കു വേ​ണ്ടി​യും എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നീ​തി​ക്കു വേ​ണ്ടി​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള പാ​ര്‍ട്ടി​യാ​ണ് ഐ​സി​എ​സ്പി എ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ്ലീ​വ ഗ​ല്ലേ​ലി​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ണ്ണി തോ​മ​സും പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ക്രിസ്ത്യൻ എന്ന പദം ഉൾപെടുത്തിയതിയിരിക്കുന്നെങ്കിലും എല്ലാവർക്കും ഈ പാർട്ടിയിൽ അംഗമാകാൻ കഴിയുമെന്ന് പാർട്ടിയുടെ ഉന്നതതലങ്ങൾ അറിയിച്ചു . വരുന്ന ഇലക്ഷനുകളിൽ ഈ പാർട്ടിയുടെ അംഗങ്ങൾ മത്സരരംഗത്ത് ഉണ്ടാകുമെന്നും കേരള ഘടകത്തിലെ നേതൃത്വം അറിയിച്ചിട്ടുണ്ട്.സമാധാന സമരങ്ങളിലൂടെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടുന്ന രാഷ്ട്രീയ പ്രവത്തനമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ഉത്തരവാദിത്തപെട്ടവർ അറിയിച്ചു. ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ്ഥാ​പ​ക നേ​താ​വ് എ​ന്നി​വ​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന അ​ഗ​സ്റ്റി​ന്‍ കേ​ര​ള​ത്തി​ല്‍ പാ​ര്‍ട്ടി​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്‍കു​മെ​ന്നു സ​ണ്ണി തോ​മ​സ് അ​റി​യി​ച്ചു.