മാനന്തവാടി : എൽ.എഫ് ജങ്ഷനിൽ വയോധികയായ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം.സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന രണ്ട് സ്ത്രീകൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.തിരക്കേറിയ ജങ്ഷനിൽ വയോധികയെ പിന്തുടർന്നെത്തിയ രണ്ട് സ്ത്രീകൾ മാല അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ സമയോചിതമായ ഇടപെടലിനെ തുടർന്ന് കവർച്ചാശ്രമം പരാജയപ്പെട്ടു.സംഭവത്തെ തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയോധികരെ ലക്ഷ്യമിട്ട് മാലമോഷണം നടത്തുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീകളെയോ സംഘങ്ങളെയോ കണ്ടാൽ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
