• admin

  • June 21 , 2022

:   യുഎഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്ററിന്റെ വാർഷിക ആഘോഷം വയനാട് ഫെസ്റ്റ് 2022 ജൂൺ 26 ന് ഞായറാഴ്ച അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.   കലാ സാംസ്‌കാരിക പരിപാടികളോടെ നടത്തപ്പെടുന്ന ആഘോഷപരിപാടിയിൽ അറ്റ്ലസ് രാമചന്ദ്രൻ, അഷ്‌റഫ് താമരശ്ശേരി, നെല്ലറ ശംസുദ്ധീൻ, ഡോക്ടർ അന്നമ്മ അബ്രാഹം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വയനാട്ടിലെ പ്രമുഖ കലാകാരന്മാർക്കൊപ്പം പ്രവാസി വയനാട് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.   സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെയും ചടങ്ങിൽ ആദരിക്കും. വയനാട്ടുകാരായ ആളുകൾക്ക് പരസ്പരം പരിചയപ്പെടാനും സ്നേഹം പങ്കുവെക്കാനുമുള്ള വേദിയായിരിക്കുമെന്ന് ഭാരവാഹികളായ അയൂബ് പതിയിൽ, ജോമോൻ വർക്കി, ബിൻസി തോമസ് എന്നിവർ അറിയിച്ചു.