• admin

  • January 12 , 2022

പിണങ്ങോട് : കാൽപന്തു കളിയിൽ പ്രതിഭാധനരായ ധാരാളം കളിക്കാരുണ്ടായിട്ടും വേണ്ട രീതിയിൽ അവസരം ലഭിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയ വയനാടൻ ജനതക്ക് പ്രതീക്ഷയുടെ പുതു പിറവിയായി മാറുകയാണ് വയനാട് യുണൈറ്റഡ് എഫ്.സി. പിണങ്ങോട് കേന്ദ്രീകരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി യുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടുവർഷം മുൻപ് പിറവിയെടുക്കുകയും ചെയ്ത ടൗൺ ടീം പിന്നീട് ഔദ്യോഗിക ഫുട്ബോളിൻ്റെ ഭാഗമായി മാറി ജില്ലാ ലീഗ് ബി ഡിവിഷനിൽ യുണൈറ്റഡ് എഫ്.സി എന്ന ടീമിനെ സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോൾ മാമാങ്കമായ കേരള പ്രീമിയർ ലീഗിൽ കോർപറേറ്റ് എൻട്രി നേടി യുണൈറ്റഡ് എഫ്.സി വയനാട് കാൽപന്തുകളിയിൽ പുതു ചരിത്രം രചിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുക എന്നതും വയനാട്ടിൽ നിന്നുള്ള കളിക്കാരെ മികച്ച രീതിയിൽ വളർത്തി ജില്ല , സംസ്ഥാന ടീമുകൾ ഐ ലീഗ്, ഐ.എസ്.എൽ, ഇന്ത്യൻ ടീo എന്നിവയിലേക്ക് എത്തിക്കുകയുo മികച്ച കരിയർ ലഭ്യമാക്കുകയെന്നതും ടീം ലക്ഷ്യം വെക്കുന്ന സ്വപ്നങ്ങളാണ്. ആരോഗ്യകരമായ സാംസ്കാരികമായ നല്ല തലമുറയെ വാർത്തെടുക്കാനും വയനാട്ടിലെ ഫുട്ബാൾ കളിക്കാർക്ക്അവരുടെ ഭാവി കരുപിടിപ്പിക്കുന്നതിനും വലിയൊരു സാധ്യതയാണ് ഇതിലൂടെ തുറന്നു കിട്ടിയിട്ടുള്ളത്. ജനുവരി 21 കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തങ്ങളുടെ കന്നി മൽസരത്തിന് ഇറങ്ങുകയാണ്. കേരള പ്രീമിയർ ലീഗ് ടൂർണമെന്റിൽ ഫുട്ബോളിനൊപ്പം ലോകത്തോളം വളരുക എന്ന ലക്ഷ്യം വെച്ച് കേരളത്തിൻ്റെ ഫുട്ബോൾ ഭൂപടത്തിൽ സ്വന്തം ഇടംകണ്ടെത്തുന്നതിനായുള്ള തീപാറും പോരാട്ടങ്ങൾക്ക് പിണങ്ങോട് ചോലപ്പുറത്തുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ത്യയിലെ തന്നെ വിദഗ്ദ്ധ കോച്ചുമാരുടെ പരിശീലനത്തിൽ ടീം ഒരുങ്ങുകയാണ്. *ടീമിന്റെ ലോഗോ, ജഴ്‌സി പ്രകാശനം 2022 ജനുവരി പതിനഞ്ചാം തീയതി ശനി വൈകീട്ട് 6.30 ന് പിണങ്ങോട്* എം. എൽ. എ ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരയ്ക്കാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ റഫീഖ്. കെ എന്നിവരും ഫുട്ബോൾ കായിക -പ്രതിഭകൾ,മറ്റു തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പിണങ്ങോട് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.