കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ്. സി. ജഴ്‌സി ലോഗോ പ്രകാശനം ചെയ്തു. അധ്യക്ഷൻ വയനാട് യൂണൈറ്റഡ് ചെയർമാൻ ഷമീം ബക്കർ സി കെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും ലോഗോ പ്രകാശനവും കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി . സിദ്ദീഖ് നിർവ്വഹിച്ചു. ജേഴ്സി പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംഷാദ് മരക്കാറും നിർവ്വഹിച്ചു. സി.കെ കുഞ്ഞബ്ദുള്ള ദീപശിഖ കൈമാറി. . ബ്ലോക്ക് മെമ്പർ ലക്ഷ്മി കേളു, , വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ജാസർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് മെമ്പർ . കെ കെ ഹനീഫ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ശ്രീശാന്ത് മാത്യു, ഡി എഫ്. എ.സെക്രട്ടറി പ്രവീൺ. കെ.എഫ്.എ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സാജിദ്പാറക്കണ്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സാജിദ് ടി സി., ,വയനാട് യുണൈറ്റഡ് എഫ്സി കോച്ച് സനുഷ് രാജ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 90കളിൽ കളം നിറഞ്ഞു നിന്ന മുൻകാല ഫുട്ബാൾ താരങ്ങളെ മുഖ്യഥിതികൾ ആദരിച്ചു.കൂടാതെ പിണങ്ങോടിന്റെ ഫുട്ബാൾ ചരിത്രം രേഖപ്പെടുത്തി പ്രശസ്ത അവാർഡ് ജേതാവ് ചരിത്ര ദേശീയ ഡോക്യുമെന്ററി സംവിധായകഅവാർഡ് ജേതാവ്. അനീസ്. കെ. മാപ്പിള സംവിധാനം ചെയ്ത ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. ടീം സി. ഇ. ഒ. സജീർ. എസ് രക്ഷാധികാരി അബ്ദുൽ അസീസ് സി. കെ, മാനേജർ ശിഹാബ്. സിപി, ജില്ലാ അതല്ടിക് അസോസിയേഷൻസെക്രട്ടറി ലൂക്ക ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടീം. ലോഗോ, ജഴ്‌സി രൂപകല്പന ചെയ്ത റബി -ഉൽ -ഹഖ്,മാസ്റ്റേഴ്സ് അത്ലറ്റിക് ദേശീയ ചാമ്പ്യൻ. ഇ കെ. സേതു മാധവൻ, പ്രശസ്ത സ്പോർട്സ് അധ്യാപകൻ സാജിദ് മാസ്റ്റർ, ദേശീയ മൗണ്ടയിൻ സൈക്ലിങ് ചാമ്പ്യൻമാരായ ജുനൈദ്. വി, ഷംലിൻ ഷറഫ്, ടൗൺ ടീം ലോഗോ രൂപകല്പന ചെയ്ത നുഹ്മാൻ പി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം കൺവീനർ മുഹമ്മദ് സ്വാഗതവും ടീം പി. ആർ. ഒ നൗഷാദ്. കെ. കെ. നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി