ബത്തേരി : സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പേരിയ വനവാസി ആശ്രമം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ യും, വയനാട് ആസാദി കാ അമൃത മഹോത്സവ സമിതിയുടെയും ആഭിമുഖ്യത്തില്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൈതൃകോത്സവം 2023 സംഘടിപ്പിക്കുകയാണ്. 26ന് വൈകുന്നേരം 3 മണി മുതല്‍ ബത്തേരി മാതമംഗലം ഹൈസ്കൂള്‍ പരിസരത്താണ് പരിപാടി. വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ തനത് കലാരൂപങ്ങളാണ് പൈതൃകോത്സവത്തില്‍ അരങ്ങേറുന്നത്. ഗോത്രപ്പെരുമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അന്യമാവാതെ സംരക്ഷിക്കുക എന്ന ഉദ്യേശത്തോടെയാണ് പൈതൃകോത്സവം നടത്തുന്നത്. വയനാട് ആസാദി കാ അമൃത മഹോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ.ബാലകൃഷ്ണന് സ്വാഗതം പറയും. വിവേകാനന്ദ മെഡിക്കല്‍ മിഷന്ചീഫ് മെഡിക്കല്‍ ഓഫീസറും ആസാദി കാ അമൃത മഹോത്സവ്, വയനാട് ജില്ലാ സമിതി ചെയര്‍മാനുമായ പത്മശ്രീ ഡോ. ഡി.ഡി. സഗ്ദേവ് അധ്യക്ഷനാവും. ആസാദി കാ അമൃത മഹോത്സവ്, വയനാട് ജില്ലാ സമിതി വൈസ് ചെയര്മാന് കേണല്‍ ഡോ. രവീന്ദ്രബാബു ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.കെ.സന്തോഷ് കുമാര്‍ നന്ദി പറയും. തുടര്‍ന്ന് ഗോത്ര കലാപരിപാടികള്‍ അരങ്ങേറും. പണിയ നൃത്തം, ഊരാളി കുറുമ നൃത്തം, കോല്‍ക്കളി ,നായ്ക്ക തുടി, കുറുമ കോല്‍ക്കളി, നാട്ടുഗദ്ദിക, യോഗ്ാചാപ് തുടങ്ങിയ തനത് കലാരൂപങ്ങളാണ് അരങ്ങേറുക
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി