• admin

  • January 2 , 2022

കൽപ്പറ്റ : കൈതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് പുത്തൻ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തുന്നതിന് സഹായകരമായ പുതിയ സംരംഭങ്ങൾ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി.ഐ ടി യു വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. പി.സി വൽസല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ ഉൽഘാടനം ചെയ്തു. കെ.കെ കുമാരദാസ് ,പി.സൈനുദ്ദീൻ , എ.ആർ ശ്രീജ എന്നിവർ സംസാരിച്ചു. വനിതാ വിഭാഗം ജില്ലാ കമ്മിറ്റി രക്ഷാധികാരിയായി കെ.പത്മിനിയെയും, കൺവീനറായി ശ്രീജ സുധാകരനെയും തെ ര ഞ്ഞെടുത്തു. പി.ജെ ജിഷ മോൾ, പി സി സൽസല എന്നിവർ ജോയിന്റ് കൺവീനർമാരായി പതിനഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.