: *വയനാട് ജില്ലാ പാൽ ഉപഭോക്‌തൃ സംഗമം സംഘടിപ്പിച്ചു* വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായുള്ള ഉപഭോക്‌തൃ സംഗമം പഴശ്ശി പാർക്കിൽ സബ് കളക്ടർ കുമാരി ശ്രീലക്ഷ്മി ആർ ഐ എ എസ് ഉത്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി കെ മികച്ച ഗുണഭോക്താക്കളെ ആദരിച്ചു. പാലും പാലുൽപ്പന്നങ്ങളും ആരോഗ്യകരമായ ജീവിതത്തിന് എന്ന വിഷയത്തിൽ ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫിസർ ഡോ. കവിത എ, ഭക്ഷണവും സംസ്കാരവും എന്ന വിഷയത്തിൽ വി കെ സുരേഷ്ബാബു ക്ലാസുകൾ നയിച്ചു. മാനന്തവാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിമന്ദിനി സുരേഷ്, സംഘടക സമിതി ചെയർമാൻ പി ടി ബിജു, സി ഡി എസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി പായസ നിർമ്മാണ മത്സരം, പാല്കുടി മത്സരം, ഐസ് ക്രീം തീറ്റ മത്സരം എന്നിവ സംഘടിപ്പിച്ചു. ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം മാർച്ച് 6ന് കേരള വനിതാവികസന കോർപറേഷൻ ചെയർപെയ്‌സൺ റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി