വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്കൽപ്പറ്റയിൽ തുടക്കം

വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ : ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്.കേരള ടൂറിസം വകുപ്പ്,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്,വയനാട് ഡി.ടി.പി.സി.എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി.
കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ,ബുളറ്റ് വിളംബരറാലി നടത്തി.പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്.കെ.കെ.ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു.

കൽപറ്റയിൽനടന്നസമാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനംചെയ്തു.ബുളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രാജൻ ഫ്ലാഗ് ഓഫ്ചെയ്തു.കുന്നംമ്പറ്റയിൽനടന്ന ഫുട്ബോൾ മത്സരങ്ങൾ മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റംലഹംസഉദ്‌ഘാടനം ചെയ്തു.വിളംബരജാഥ,പൂക്കള മത്സരം,കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര,വടംവലി,സാംസ്കാരിക പരിപാടികൾ തുടങ്ങി ജനപങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *