• admin

  • January 31 , 2022

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (31.01.22) 1062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 927 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു .   ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 152646 ആയി. 142210 പേര്‍ രോഗമുക്തരായി. നിലവില്‍ 8594 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1516 പേര്‍ ഉള്‍പ്പെടെ ആകെ 12119 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 550 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 14 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.