• admin

  • January 20 , 2020

വയനാട് : പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ 79 ശതമാനം കുട്ടികളും പോളിയോ തുളളിമരുന്ന് സ്വീകരിച്ചു. 63048 കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കേണ്ടിയിരുന്നത്. ഇതില്‍ 49718 പേര്‍ തുളളിമരുന്ന് സ്വീകരിച്ചു. മറ്റ് കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന വീട് സന്ദര്‍ശനത്തിലൂടെ മരുന്ന് ലഭ്യമാക്കും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഭൂമിയില്‍ നിന്ന് പോളിയോ രോഗത്തെ ഇല്ലാതാക്കാനുളള യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡിഎംഒ ഡോ ആര്‍.രേണുക അഭ്യര്‍ത്ഥിച്ചു.