• admin

  • November 14 , 2020

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 999 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 528 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കണിയാമ്പറ്റ സ്വദേശികളായ 16 പേര്‍, ബത്തേരി 14 പേര്‍, പടിഞ്ഞാറത്തറ 13 പേര്‍, നെന്മേനി 12 പേര്‍, വെങ്ങപ്പള്ളി 11 പേര്‍, മേപ്പാടി, പനമരം, എടവക 9 പേര്‍ വീതം, പൊഴുതന 8 പേര്‍, അമ്പലവയല്‍, മൂപ്പൈനാട്, കോട്ടത്തറ, കല്‍പ്പറ്റ, മുട്ടില്‍, പൂതാടി 7 പേര്‍ വീതം, പുല്‍പ്പള്ളി 6 പേര്‍, തരിയോട് 5 പേര്‍, മാനന്തവാടി, നൂല്‍പ്പുഴ 4 പേര്‍ വീതം, വൈത്തിരി, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 5ന് ബാംഗ്ലൂരില്‍ നിന്നും വന്ന 2 പൂതാടി സ്വദേശികള്‍, നവംബര്‍ 6ന് ഉത്തര്‍ പ്രദേശില്‍ നിന്നും വന്ന 2 പടിഞ്ഞാറത്തറ സ്വദേശികള്‍, അന്നു തന്നെ മധ്യപ്രദേശില്‍ നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശി, നവംബര്‍ 7ന് ഇറ്റലിയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായവര്‍. *109 പേര്‍ക്ക് രോഗമുക്തി* ബത്തേരി, തൊണ്ടര്‍നാട് സ്വദേശികളായ 9 പേര്‍ വീതം, പനമരം 8 പേര്‍, മാനന്തവാടി 7 പേര്‍, എടവക 6 പേര്‍, വൈത്തിരി 4 പേര്‍, പൂതാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 3 പേര്‍ വീതം, നെന്മേനി, കല്‍പ്പറ്റ, മുട്ടില്‍ 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കണിയാമ്പറ്റ, തിരുനെല്ലി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, 2 കണ്ണൂര്‍ സ്വദേശികളും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 42 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. *952 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.11) പുതുതായി നിരീക്ഷണത്തിലായത് 952 പേരാണ്. 691 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11470 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 579 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149165 സാമ്പിളുകളില്‍ 147874 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139201 നെഗറ്റീവും 8673 പോസിറ്റീവുമാണ്.