കൽപ്പറ്റ : കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു.സഹോദരിക്ക് പരിക്ക് .സഹോദരൻ ഓടി രക്ഷപ്പെട്ടു. പുല്‍പ്പള്ളി ചെതലയം റേഞ്ചിലെ മൂഴിമല പുതിയിടം കാട്ടുനായ്ക്ക കോളനിയോട് ചേര്‍ന്ന വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഇതേ കോളനിയിലെ ബസവി എന്ന ശാന്ത (45 )യാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കുടെയുണ്ടായിരുന്ന സഹോദരി മാച്ചി (47 )യെ പരിക്കുകളോടെ പുല്‍പ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ബൈരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി