• Lisha Mary

  • April 9 , 2020

ആലപ്പുഴ : ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും അഭിരുചിക്കിണങ്ങിയ  സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനും ഉള്ള അവസരം അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നു. വിദ്യാർത്ഥികളെ സയൻസ്, കോമേഴ്‌സ്, ആർട്സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വയത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ലഭ്യമാക്കുന്നത്. കൂടാതെ വിവിധ വിഷയങ്ങളിൽ ബിരുദ – ബിരുദാനന്തരധാരികളായവർക്ക് അനുയോജ്യമായതും വ്യവസായ ലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാർത്ഥികളുമായി സംവദിക്കും. ദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കും. മാർച്ച്‌ 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. \ വിശദവിവരങ്ങൾക്ക് www.asapkerala.gov.in / www.skillparkkerala.in എന്നീ വെബ് ബ്സൈറ്റുകൾ കാണുക. Webinar Link:http://skillparkkerala.news_and_events/webinars/.