• Lisha Mary

  • April 16 , 2020

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് രോഗ ബാധയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതു സ്ഥിതിയും യോഗം വിലയിരുത്തും. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കാര്‍ഷിക മേഖലക്കും, തോട്ടം മേഖലയ്ക്കും, പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികള്‍ തീരുമാനിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.