• Lisha Mary

  • April 22 , 2020

ന്യൂയോര്‍ക്ക് : കോവിഡ് പ്രതിസന്ധിയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണിന്റേയും മറ്റു നിയന്ത്രണങ്ങളുടേയും ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ മിക്കതും അടച്ചിട്ടിരിക്കുകയാണ്.