• admin

  • January 8 , 2021

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി എണ്‍പത്തിനാല് ലക്ഷം കടന്നു. ഒമ്ബത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,05,107 പേര്‍ മരണമടഞ്ഞു. 6.35 കോടി പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടി പിന്നിട്ടു. ആകെ മരണം 1.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.73 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുളള ബ്രസീലില്‍ എഴുപത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു.