• admin

  • March 17 , 2021

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം കടന്നു.മരണസംഖ്യ 26.81 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് കോടി രോഗബാധിരാണ് യുഎസിലുള്ളത്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.5.49 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി. ഒരു കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 80,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.2.82 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 28,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേര്‍ മരിച്ചു. മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.