• admin

  • August 11 , 2020

മോസ്‌കോ : ലോകത്തിന് പ്രതീക്ഷയേകി കൊവിഡിനെതിരെയുള്ള ആദ്യത്തെ വാകസിന് റഷ്യ ഔദ്യോഗകമായി പുറത്തിറക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാകിസിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പുടിന്‍ അറിയിച്ചു. വാക്‌സിന്‍ തന്റെ മകളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും വാകസിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. വാക്‌സിന്‍ ഇന്ന് പുറത്തിറക്കുമ്പോള്‍ തന്റെ മകളില്‍ കുത്തിവച്ച വിവരവും പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത വിവരം പ്രഖ്യാപിക്കുമ്പോഴാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.