: ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഇന്ത്യക്കാരി നിലാന്‍ഷി പട്ടേല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടി. 2018ല്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് 2019ല്‍ നിലാന്‍ഷി തകര്‍ത്തത്. 190 സെന്റീമീറ്ററാണ് നിലാന്‍ഷിയുടെ മുടിയുടെ നീളം. 2018ല്‍ ഈ റെക്കോഡ് നേടുമ്പോള്‍ മുടിയുടെ നീളം 170.5CM ആയിരുന്നു. 6 ാം വയസ്സിലാണ് അവസാനമായി മുടിമുറിച്ചത്. അന്ന് പാര്‍ലറുകാര്‍ മുടിയില്‍ ഒരുക്കിയ സ്റ്റൈല്‍ നിലാന്‍ഷിയെ വളരെയധികം വേദനിപ്പിച്ചുവെന്ന് അമ്മ പറയുന്നു. അതിന് ശേഷം അവളുടെ മുടി കത്രിക കണ്ടിട്ടില്ലെന്നും അമ്മയുടെ വാക്കുകള്‍. മുടി നീട്ടുന്നതിന് കളിയാക്കിയവരും അഭിനന്ദിച്ചവരും കൂടെ നിന്ന് സെല്ഫിയെടുത്തവരം ഉണ്ടെന്ന് നിലാന്‍ഷി പറയുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി