• admin

  • February 23 , 2022

കൽപറ്റ : ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷ്ണൽ പീപ്പിൾസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണയും ജപ്തി തടയൽ പ്രഖ്യാപനവും നടത്തി. സർഫാസി ആക്ടിൻ്റെ മറവിൽ വയനാട്ടിലെ കർഷകരേ കൂട്ടക്കൊരു തി കൊടുക്കാൻ അനുവദിക്കില്ല. കർഷകരുടെ കൂട്ട ആത്മഹത്യക്ക് മുമ്പേ സർക്കാർ ഇടപെടണം. പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണം. കർഷകൻ്റെ കടങ്ങൾ എഴുതി തള്ളണം.പ്രക്യാപിക്കപ്പെട്ടവയനാട് പാക്കേജിൽ കർഷകർക്ക് ആശ്വാസകരമായ പദ്ധതികൾക്ക് മുൻഗണന നൽകണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡണ്ട് പി.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു. ടി.കെ.ഉമ്മർ, എൻ.ജെ ചാക്കോ, കെ.കെ.ജേക്കബ്, വി.ആർ ബാലൻ ,ഫാദർ ജോസഫ് തേരകം, എ.എൻ മുകുന്ദൻ, സെയ്ത് വൈത്തിരി ,ടി.ഇബ്രാഹിം, സി.പി അശ്റഫ്, അശ്റഫ് പുലാടൻ തുടങ്ങിയവർ പ്രസംഗിച്ചു.