: ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (ലാസലെറ്റ്) (71) നിര്യാതനായി. ലാസലെറ്റ് സന്യാസ സഭ, ഇന്ത്യൻ പ്രവിശ്യയുടെ ആരംഭകരിൽ ഒരാളായ ജോസഫ് പുന്നക്കുന്നേൽ അച്ചൻ സഭയുടെ വളർച്ചയ്ക്ക് അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു. പുന്നക്കുന്നേൽ മാത്യു അന്നമ്മ ദമ്പതികളുടെ ആദ്യ മകനായി 1951 - ജനുവരി 18 നാണ് അച്ചൻ ജനിച്ചത്. 1982-മെയ് 01 ന് പ്രഥമ വ്രതവാഗ്ദാനം ചെയ്യുകയും 1986 ഏപ്രിൽ 15 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. താമരശേരി രൂപതയിലെ കൂടരഞ്ഞിയാണ് അച്ചന്റെ ഇടവക. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇരിങ്ങാലക്കുട രൂപതയിലെ പാറക്കടവ് ലാസലെറ്റ് ഭവനിലും ലിറ്റിൽ ഫ്ലവർ ഇടവകയിലുമായിരിക്കും നടക്കുക. സമയം പിന്നീട് അറിയിക്കുന്നതാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി