കല്ലോടി : കേരള മദ്യവിരുദ്ധ നിരോധന സമിതി വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും 10.10.2022 ശനിയാഴ്ച 2.30ന് കല്ലോടിയിൽ നടത്തുവാൻ തീരുമാനിച്ചു. സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കെ എ ആൻറണി അധ്യക്ഷതവഹിക്കും . കല്ലോടി സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ബിജു മാവറ മുഖ്യപ്രഭാഷണം നടത്തും ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി , എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്പി പ്രദീപ് , എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ , ജോസ് പള്ളത്ത് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജോൾ കെ വി ,മദ്യനിരോധന സമിതി വനിത ഫോറം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ചിന്നമ്മ ,കണ്ണൂർ ജില്ലാ പ്രസിഡൻറ് ഐസി മേരി, പഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ബ്രാൻ ബാലൻ സി കെ , വത്സ ബാബു തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംഘാടകസമിതി യോഗത്തിൽ കെ എ ആന്റണി അധ്യക്ഷതവഹിച്ചു. സി റ്റി അബ്രഹാം ,അഡ്വക്കേറ്റ് ജോർജ് വാതു പറമ്പിൽ, ചാക്കോ പി ജെ , ജോസഫ് പിയു ,അബ്രഹാം പി കെ, സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി