മേപ്പാടി : ലഹരിക്കെതിരെ കേരളം തീർത്ത കണ്ണിയിൽ അംഗങ്ങളായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും. ലഹരി മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം പ്രാവർത്തീകമാക്കുവാൻ കേരളാ ആരോഗ്യ സർവ്വകലാ ശാലയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു സർവ്വകലാശാലയുടെ തന്നെ മേൽനോട്ടത്തിലുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മകളായ ശ്രദ്ധയുടെയും നേർക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ പി ആർ സൂര്യനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഒപ്പം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുകയും ചെയ്തു.ഡീൻ ഡോ. ഗോപകുമാരൻ കർത്ത, കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറും എ ജി എമ്മുമായ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ വിദ്യാർത്ഥികളെ അതിസംബോധന ചെയ്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി