• admin

  • February 7 , 2020

തിരുവനന്തപുരം :

ലഹരി ഇരുള്‍ പരത്തുന്ന ജീവിതങ്ങളിലേക്ക് പുതുവെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ  കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷനായ  വിമുക്തി സംസ്ഥാന വ്യാപകമായി വിമുക്തി ജ്വാല തെളിയിക്കുന്നു. ലഹരി വിരുദ്ധ തീവ്ര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായുള്ള പരിപാടി കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് വൈകുന്നേരം ആറു മണിക്കാണ് നടത്തുന്നത്. 
വിദ്യാര്‍ത്ഥികളേയും, യുവജനങ്ങളേയും, അംഗന്‍വാടി ആശാവാര്‍ക്കര്‍മാരേയും അണി നിരത്തി  ലഹരിക്കെതിരായി ദീപം തെളിയിക്കാന്‍  ആയിരങ്ങള്‍ അണിചേരുമ്പോള്‍ അതിന് നേതൃത്വം വഹിക്കാന്‍ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുമെത്തും.
തലസ്ഥാനത്ത്  കനകക്കുന്നില്‍ വിവിധ ലഹരി വിരുദ്ധ കലാപരിപാടികളോടെയാണ് വിമുക്തി ജ്വാല സംഘടിപ്പിക്കുന്നത്. 
ചലച്ചിത്ര അഭിനേതാക്കളായ മുകേഷ് എംഎല്‍എ, കൊച്ചുപ്രേമന്‍, ബീന ആന്‍റണി എന്നിവര്‍ തലസ്ഥാനത്ത് കനകക്കുന്നിലും രചന നാരായണന്‍കുട്ടി, അന്‍സിബ ഹസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ എറണാകുളത്തും സിദ്ദിഖ് കോഴിക്കോട്ടും ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട് കണ്ണൂരും വിമുക്തി ജ്വാല ഉദ്ഘാടനം ചെയ്യും.