അങ്കമാലി : സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് അസാപ്പ് സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോൺ മത്സരത്തിൽ കോട്ടയം സെൻറ് ഗിറ്റ്സ് കോളേജ് ജേതാക്കളായി. വിജയികൾക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എൻ കെ മധുസൂദനൻ നായർ അൻപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ശില്പവും സെർട്ടിഫിക്കറ്റും സമ്മാനിച്ചു. അങ്കമാലി എം എൽ എ റോജി എം ജോൺ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതു വഴി നവകേരളം പടുത്തുയർത്തുന്നതിലും, സമൂഹത്തെ മുന്നോട്ടു നയിന്നതിലും വിദ്യാർത്ഥികൾ സുപ്രധാന പങ്കുവഹിക്കുമെന്ന് ഫിസാറ്റിൽ നടന്ന അസാപ് റീബൂട്ട് ഹാക്കത്തോണിന്റെ സമാപനസമ്മേളനത്തിൽ എം എൽ എ അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ രണ്ടാം സമ്മാനമായ മുപ്പതിനായിരം രൂപയും ഫലകവും കോളേജ് ഓഫ് എഞ്ചിനീയറിംഗ്- ട്രിവാൻഡറും മൂന്നാം സമ്മാനമായ ഇരുപതിനായിരം രൂപയും നേടി. ആദ്യ മൂന്നു ടീമുക ളും ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. ആരോഗ്യ വകുപ്പിനുള്ള പബ്ലിക് ഇന്റർഫേസ് സംവിധാനം വികസിപ്പിച്ചതിനാണ് കോട്ടയം സെൻറ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ് സമ്മാനം നേടിയത്. ആരോഗ്യ – സാമൂഹിക നീതി വകുപ്പുകളിലേക്ക് പുത്തൻ ആശയങ്ങൾ തേടി അരങ്ങേറിയ, 36 മണിക്കൂർ നീണ്ട ഹാക്കത്തോണിൽ ആറു സുപ്രധാന പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികൾ സാങ്കേതികപരിഹാരങ്ങൾ വികസിപ്പിച്ചു. ഗാഡ്ജിയൻ ടെക്നോളജീസ്, റൂബി സെവൻ സ്റ്റുഡിയോ, കിമ്പാൽ ഇലക്ട്രോണിക്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് റീബൂട്ട് കേരള ഹാക്കത്തോൺ 2020 ന്റെ എറണാകുളം പതിപ്പ് സന്ദർശിച്ച പ്രമുഖ കമ്പനികൾ. 30 ഓളം വിദ്യാർത്ഥികൾക്ക് ഹാക്കത്തോണിൽ തൊഴിൽ നൽകുന്നതിനായി തിരഞ്ഞെടുത്തു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി