• admin

  • January 13 , 2020

:

ജീവിതശീലങ്ങള്‍ അള്‍സറിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും രാത്രി ജോലിക്കാര്‍. ശരീരത്തിന്റെ ജൈവഘടികാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ജീവിതശൈലിയെയും ബാധിക്കുന്നുണ്ട്. രാത്രി ഏറെ വൈകി കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ അമിതമായ അളവില്‍ കഴിക്കുന്നതും ആമാശയത്തിന്റെ സ്വാഭാവികതാളം തെറ്റിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

  • രാത്രി ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഏറെ വൈകരുത്. 
  • മസാലയും എണ്ണയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കാം.
  • ഉറക്കത്തെ തടുക്കാനെന്ന പേരില്‍ കാപ്പിയും ചായയും മറ്റും വലിയ അളവില്‍ കുടിക്കുന്നത് ഒഴിവാക്കണം.
  • ജോലിക്കിടെ സ്‌നാക്ക്‌സ് കൊറിക്കല്‍ വേണ്ട.
  • ഇടയ്ക്ക് പഴങ്ങള്‍ കഴിക്കാം.
  • ജോലി കഴിഞ്ഞാല്‍ കൃത്യസമയം ഉറങ്ങണം.
  • പകല്‍ മുഴുവന്‍ കിടന്നുറങ്ങി വൈകുന്നേരം എഴുന്നേല്‍ക്കുന്നതും ഒരു നേരം അമിതമായ അളവില്‍ ഭക്ഷണം കഴിച്ച് ബാക്കി നേരങ്ങളില്‍ ഭക്ഷണം ഒഴിവാക്കുന്നതും അള്‍സര്‍ സാധ്യത കൂട്ടും. 
  • പുകവലി, മദ്യപാനം പോലുള്ളവ ഒഴിവാക്കണം.
  • മാനസിക സമ്മര്‍ദം വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐ.ബി.എസ്.) എന്ന രോഗാവസ്ഥയ്ക്ക് ഇടയാക്കും. മലവിസര്‍ജനം ചെയ്യണമെന്ന് ഇടയ്ക്കിടെ തോന്നലുണ്ടാകുന്ന അവസ്ഥ ഇതുമൂലമുണ്ടാകും.