• admin

  • September 20 , 2021

ദില്ലി : രാജ്യത്ത് ഇന്നലെ 30256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ കൊവിഡ് മരണം 4,45,133 ആയി.  3,27,15,105 പേർ രോ​ഗമുക്തി നേടി.  33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ  ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്.