• admin

  • June 30 , 2021

ന്യൂഡൽഹി :

 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 817 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 11ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിരക്കാണിത്.

രാജ്യത്തുടനീളം ഇതുവരെ 3,03,62,848 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 2,94,27,330 പേർ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 60,729 പേർ രോഗമുക്തരായി. 96.92 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

5,37,064 രോഗികളാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 3,98,454 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. രാജ്യത്തുടനീളം 33,28,54,527 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 71.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.