• admin

  • June 23 , 2021

ന്യൂഡൽഹി :

രാജ്യത്ത് ഇന്നലെ വാക്സീന്‍ വിതരണത്തില്‍ വന്‍ കുറവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇന്നലെ വാക്സീന്‍ വിതരണം ചെയ്തത്. തിങ്കളാഴ്ച ഒറ്റ ദിവസം 88 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കി ഇന്ത്യ ലോകറെക്കോര്‍ഡിട്ടിരുന്നു. അന്നേ ദിവസം കൂടുതല്‍ ഡോസ് വിതരണം ചെയ്ത മധ്യപ്രദേശില്‍ ഇന്നലെ വാക്സീനേഷില്‍ ഉണ്ടായ വന്‍ കുറവാണ് കണക്കുകള്‍ ഇടിയാന്‍ കാരണം.