• admin

  • June 8 , 2021

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,498 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 1,82,282 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 13,03,702 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതിനോടകം 2,89,96,473 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,61,98,726 പേർക്ക് ഇതുവരെ വാക്സിൻ നൽകിക്കഴിഞ്ഞു. ജൂൺ ഏഴ് വരെ 36,82,07,596 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അറിയിച്ചു. ഇന്നലെ മാത്രം 18,73,485 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. വ്യക്തമാക്കി.