• admin

  • October 11 , 2020

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതർ 70 ലക്ഷം കടന്നു, മരണം 1.08 ലക്ഷത്തിലേറെ. 24 മണിക്കൂറില് 73,272 രോ​ഗികള്, 926 മരണം. മഹാരാഷ്ട്ര– 302, കര്‍ണാടകം–- 114, തമിഴ്നാട്–- 68, ബംഗാള്‍–62, യുപി–- 48, ഡല്‍ഹി–- 39, ഛത്തീസ്ഗഢ്–- 38, പഞ്ചാബ്–- 32, ആന്ധ്ര–- 31, മധ്യപ്രദേശ്–- 27 മരണംവീതം. രണ്ടാഴ്ചയ്ക്കിടെ രോ​ഗികള് 60 ലക്ഷത്തില്‍നിന്ന് 70 ലക്ഷത്തിലെത്തി. ഇന്ത്യക്കു മുന്നില്‍ 80 ലക്ഷത്തോളം രോ​ഗികളുള്ള അമേരിക്കമാത്രം. ദിവസേനയുള്ള രോ​ഗികളും മരണവും കൂടുതല് ഇന്ത്യയില്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 79 ശതമാനവും 10 സംസ്ഥാനത്ത്. മഹാരാഷ്ട്രയില്‍ പന്ത്രണ്ടായിരത്തിലേറെയും കര്‍ണാടകത്തില്‍ പതിനൊന്നായിരത്തിലേറെയും പുതിയ രോ​ഗികള്.