• admin

  • June 22 , 2021

ന്യൂഡൽഹി :

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 42,640 പുതിയ കോവിഡ് 19 കേസുകളാണ്. കഴിഞ്ഞ 91 ദിവസത്തിനിടയിൽ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളിൽ ഇത്രയേറെ കുറവ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനടയിൽ 81,839 പേർ രോഗമുക്തി നേടി. 1167 പേർ മരിച്ചു.2,99,77,861 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്.

3,89,302 പേർ കോവിഡ് ബാധിച്ച് മരിച്ചു. 6,62,521 സജീവകേസുകളാണ് നിലവിലുളളത്.